Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lawyer Reprimanded

മോദിക്കും ഷായ്ക്കുമെതിരേ എഫ്ഐആർ; അഭിഭാഷകനു ശാസന

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പൗ​​​​ര​​​​ത്വ ഭേ​​​​ദ​​​​ഗ​​​​തി നി​​​​യ​​​​മ​​​​വു​​​​മാ​​​​യി (സി​​​​എ​​​​എ) ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി, ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ക്രി​​​​മി​​​​ന​​​​ൽ കു​​​​റ്റ​​​​ത്തി​​​​ന് എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ചി​​​​ന്‍റെ രൂ​​​​ക്ഷ വി​​​​മ​​​​ർ​​​​ശ​​​​നം.

ആ​​​​രാ​​​​ണ് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നു ലൈ​​​​സ​​​​ൻ​​​​സ് ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്ന് ആ​​​​രാ​​​​ഞ്ഞ കോ​​​​ട​​​​തി, ഇ​​​​ത്ത​​​​രം ഹ​​​​ർ​​​​ജി​​​​ക​​​​ൾ ഫ​​​​യ​​​​ൽ ചെ​​​​യ്യ​​​​രു​​​​തെ​​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പും ന​​​​ൽ​​​​കി.

രാ​​​​ഷ്‌​​​ട്രീ​​​​യ​​​​മാ​​​​യും പ്ര​​​​ത്യ​​​​യ​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​മാ​​​​യു​​​മു​​​​ള്ള വി​​​​യോ​​​​ജി​​​​പ്പു​​​​ക​​​​ൾ ക്രി​​​​മി​​​​ന​​​​ൽ കു​​​​റ്റ​​​​മാ​​​​ക്കി മാ​​​​റ്റാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് ബെ​​​​ഞ്ചി​​​​ലെ അം​​​​ഗ​​​​മാ​​​​യ ജ​​​​സ്റ്റീ​​​​സ് ജോ​​​​യ്മ​​​​ല്യ ബാ​​​​ഗ്ചി വ്യ​​​​ക്ത​​​​മാ​​​​ക്കി. പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ഒ​​​​രു നി​​​​യ​​​​മം പാ​​​​സാ​​​​ക്കി​​​​യാ​​​​ൽ അ​​​​തു കു​​​​റ്റ​​​​കൃ​​​​ത്യ​​​​മാ​​​​യി മാ​​​​റു​​​​മോ​​​യെ​​​ന്നും കോ​​​​ട​​​​തി ചോ​​​​ദി​​​​ച്ചു.

Latest News

Corehub Up